Prithviraj's reaction when he saw his name on the big screen for the movie Lucifer
മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതമാണ് ലൂസിഫര്‍ കാണാനെത്തിയത്. എറണാകുളം കവിത തിയേറ്ററില്‍ ഇവര്‍ക്കൊപ്പം ടൊവിനോ തോമസും ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. മാസങ്ങളായുള്ള കഠിന പ്രയത്‌നത്തിനൊടുവിലാണ് പൃഥ്വിരാജ് ലൂസിഫര്‍ സാക്ഷാത്ക്കരിച്ചത്. താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം സിനിമ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് നിരവധി പേരാണ് എത്തിയത്. താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.